Posted On
date_range Updated On
date_range ബച്ചനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മോദി നാമനിര്‍ദേശം ചെയ്യുമെന്ന്
ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതിയായി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍െറ പേര് നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറെടുക്കുന്നതായി വെളിപ്പെടുത്തല്‍. സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവും മുന്‍ എം.പിയുമായ അമര്‍ സിങ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യ 24x7 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമര്‍ സിങ് ഇക്കാര്യം പറഞ്ഞത്. അരുണ്‍ ജെയ്റ്റ്ലി വഴിയാണ് താന്‍ നരേന്ദ്ര മോദിയെ പരിചയപ്പെട്ടതെന്ന് പറഞ്ഞ അമര്‍ സിങ്, ബച്ചനെ മോദിക്ക് പരിചയപ്പെടുത്തിയത് താനാണെന്നും അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.