Posted On
date_range Updated On
date_range അഭ്യൂഹം പരത്തി കമൽ ഹാസൻ– രാജ് താക്കറെ കൂടിക്കാഴ്ച
മുംബൈ: മഹാരാഷ്ട്ര നവനിർമാൺ സേനാ അധ്യക്ഷൻ രാജ് താക്കറെയെ കാണാൻ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ കമൽ ഹാസൻ എത്തിയത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചു. വെള്ളിയാഴ്ച രാവിലെയാണ് കമൽ ഹാസൻ രണ്ടു ബന്ധുക്കൾക്കൊപ്പം രാജ് താക്കറെയുടെ വസതിയായ ദാദറിലെ കൃഷ്ണകുഞ്ചിലെത്തിയത്. ഷാൾ പുതപ്പിച്ചും പൂച്ചെണ്ട് നൽകിയും കമൽ ഹാസനെ രാജ് താക്കറെ, ഭാര്യ ഷാർമിള, മകൾ ഈർവശി എന്നിവർ സ്വീകരിച്ചു.
രാജ് താക്കറെയുടെ പാർട്ടിയോട് അനുഭാവം പ്രകടിപ്പിക്കാനാണ് കമൽ ഹാസെൻറ സന്ദർശനമെന്നാണ് അഭ്യൂഹം പരന്നത്. എന്നാൽ, രാജുമായുള്ള സൗഹൃദം പുതുക്കാനാണ് കമൽ ഹാസൻ എത്തിയതെന്നാണ് എം.എൻ.എസിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.