യു.പിയില്‍ എട്ട് മന്ത്രിമാരെ പുറത്താക്കി

ലഖ്നോ: മന്ത്രിസഭ പുന:സംഘടനയുടെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എട്ട് മന്ത്രിമാരെ പുറത്താക്കി. അഞ്ച് കാബിനറ്റ് മന്ത്രിമാരെയും മൂന്ന് സഹമന്ത്രിമാരെയുമാണ് പുറത്താക്കിയിരിക്കുന്നത്.

മന്ത്രിസഭ വിപുലീകരണത്തിന്‍െറ മുന്നോടിയായി അഖിലേഷ് യാദവ് കഴിഞ ദിവസം ഗവര്‍ണര്‍ രാം നായികിനെ കണ്ടിരുന്നു. മന്ത്രിസഭ പുന:സംഘടന നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി മാറ്റിവെക്കുകയായിതുന്നു. 60 അംഗ മന്ത്രിമാരാണ് സമാജ് വാദി പാര്‍ട്ടി നേതാവായ അഖിലേഷ് യാദവ് സര്‍ക്കാരിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.