ന്യൂഡല്‍ഹി: ദേവദാസികളാകാന്‍ സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെടുന്നതിനെക്കുറിച്ചും ദേവദാസി സമ്പ്രദായം ഒഴിവാക്കുന്നതിനെക്കുറിച്ചും സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതി 25,000 രൂപ പിഴയിട്ടു.
അവസാന അവസരമായ സെപ്റ്റംബര്‍ 11നും മറുപടി നല്‍കാതിരുന്ന കേന്ദ്രം പിഴയടക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി. ലോകൂറും യു.യു. ലളിതും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നാല് ആഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി വിധിച്ചു. ജനുവരി എട്ടിന് കേസില്‍ വീണ്ടും വാദംകേള്‍ക്കും. എസ്.എല്‍ ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജിയിലാണ് കോടതി കേന്ദ്രത്തോട് മറുപടി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.