ചണ്ഡിഗഢ്: പശുവിന്‍െറ പേരില്‍ വീണ്ടും കൊലപാതകം. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ കുരുക്ഷേത്രക്കടുത്ത് തനേസറിലാണ് പശുവിനെ കടത്തിയെന്നാരോപിച്ച് പൊലീസ് നടത്തിയ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
യമുനാനഗര്‍ സ്വദേശി ആബിദ് (27) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന നാട്ടുകാരനും സുഹൃത്തുമായ അഷ്റഫിന് (28) ഗുരുതര പരിക്കേറ്റു. വെളുപ്പിന് പിക്കപ്പ് വാനില്‍ പശുവിനെ കടത്താന്‍ ശ്രമിച്ച സംഘത്തെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പൊലീസിനുനേരെ വെടിവെക്കുകയായിരുന്നെന്നും തിരികെ വെടിവെച്ചപ്പോഴാണ് ആബിദ് കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് ഭാഷ്യം. കൂടെയുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. പൊലീസുകാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടുമില്ല.
ഗോവധ നിരോധ നിയമം നിലവിലുള്ള സംസ്ഥാനമാണ് ഹരിയാന. ആബിദിനും അഷ്റഫിനുമെതിരെ നേരത്തേ പശുക്കടത്തുമായി ബന്ധപ്പെട്ട് എട്ട് കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സംഘത്തിന്‍െറ വാഹനവും പശുവും കാളയും അടങ്ങുന്ന 14 കന്നുകാലികളെയും നാടന്‍തോക്കുകളും മൊബൈല്‍ ഫോണുകളും കണ്ടത്തെിയതായി പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തനേസര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് പൊലീസ് ഡെപ്യൂട്ടി കമീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ ഗോരക്ഷാ സേവാദള്‍ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന വാന്‍ കന്നുകാലികളുമായി ഉംറി ഗ്രാമത്തില്‍ മറിഞ്ഞതായും വാന്‍ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടുകയായിരുന്നത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.