ന്യൂഡൽഹി: രാജ്യത്ത് വളർന്ന് വരുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആമിർഖാൻ. ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു. താനോ ഭാര്യയോ ഇന്ത്യ വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഭാവിയിലും അക്കാര്യത്തെ കുറിച്ച് ചിന്തിക്കില്ലെന്നും ആമിർ വ്യക്തമാക്കി.
തന്‍റെ അഭിമുഖം കാണാത്തവരാണ് പ്രതികരണവുമായി രംഗത്ത് വന്നത്. ഇന്ത്യയിൽ ജീവിക്കാൻ താൻ ഇഷ്ടപ്പെടുന്നു. ഇന്ത്യയിൽ ജനിച്ചുവെന്നതിൽ താൻ ഭാഗ്യവാനാണെന്നും പ്രസ്താവനയിലൂടെ ആമിർ പറഞ്ഞു.
അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. ഇന്ത്യക്കാരനാണെന്നതിൽ തനിക്കാരുടെയും അംഗീകാരം ആവശ്യമില്ല. പ്രസ്താവനക്കെതിരെ അസഭ്യം ചൊരിയുന്നവർ താൻ പറഞ്ഞകാര്യങ്ങൾ ശരിയെന്ന് തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ അനുകൂലിച്ചവർക്ക് ആമിർ നന്ദി അറിയിച്ചു.
നമ്മുടെ രാജ്യത്തിന്‍റെ മാത്രമായുള്ള സുന്ദരവും വ്യതിരിക്തവുമായ അഖണ്ഡത, നാനാത്വം, െെവവിധ്യങ്ങളെ ഉൾകൊള്ളൽ, വ്യത്യസ്ത ഭാഷ, സംസ്കാരം, ചരിത്രം, സഹിഷ്ണുത, സ്നേഹം, െെവകാരിക ശക്തി എന്നിവ സംരക്ഷിക്കണമെന്നും ആമിർ കൂട്ടിച്ചേർത്തു. ടാഗോറിന്‍റെ 'വേർ ദ െെമൻഡ് ഈസ് വിതൗട്ട് ഫിയർ' എന്ന കവിതയിലെ വരികൾ ഉദ്ദരിച്ചാണ് അദ്ദേഹം പത്രക്കുറിപ്പ് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.