Posted On
date_range Updated On
date_range കോളജ് അധ്യാപകര്‍ ജയില്‍ നിറക്കല്‍ സമരം നടത്തി
ന്യൂഡല്‍ഹി: യു.ജി.സി-എ.ഐ.സി.ടി.ഇ ഏഴാം ശമ്പള കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോളജ്, സര്‍വകലാശാലാ അധ്യാപകര്‍ ഡല്‍ഹിയില്‍ ജയില്‍ നിറക്കല്‍ സമരം നടത്തി. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് കോളജ് ആന്‍ഡ് യൂനിവേഴ്സിറ്റീസ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍റ് തരുണ്‍ പാത്ര ഉദ്ഘാടനംചെയ്തു. ജനറല്‍ സെക്രട്ടറി അശോക് ബര്‍മന്‍ നേതൃത്വം നല്‍കി. കേരളത്തില്‍നിന്ന് എ.കെ.പി.സി.ടി.എ ജനറല്‍ സെക്രട്ടറി ഡോ.കെ.എല്‍. വിവേകാനന്ദന്‍, ട്രഷറര്‍ പ്രഫ. ടോമിച്ചന്‍ ജോസഫ്, സെക്രട്ടറി ഡോ. കെ. കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.