വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കാൻ ശ്രമമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് അസഹിഷ്ണുത അനുഭവപ്പെടുന്നു എന്ന് അഭിപ്രായപ്പെട്ട ആമിർഖാന് പിന്തുണയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സർക്കാറിനെയും മോദിയെയും ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളും ദേശവിരുദ്ധരുമാക്കാൻ ശ്രമം നടക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭീഷണിപ്പെടുത്തുന്നത് നിർത്തണം. പകരം അവരെ ഇത്തരത്തിൽ അസ്വസ്ഥരാക്കുന്നത് എന്താണെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അതാണ് ഇന്ത്യയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യയിൽ അരക്ഷിതാവസ്ഥയുണ്ടെന്ന ആമിർഖാൻെറ പ്രസ്താവനയെ എതിർത്തും അനുകൂലിച്ചും വന്ന പ്രസ്താവനക്കിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന ഒരു ചടങ്ങിലാണ് ആമിർഖാൻ തൻെറ ആശങ്ക പരസ്യമായി പ്രകടിപ്പിച്ചത്. ആമിറിൻെറ നിലപാടിനെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തുവന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.