തലതിരിച്ച ഇന്ത്യന്‍ പതാകക്ക് മുമ്പില്‍ മോദിയുടെ ഫോട്ടോയെടുപ്പ്

ക്വാലാലംപൂര്‍: തലതിരിച്ചു സഥാപിച്ച ഇന്ത്യന്‍ പതാകക്ക് മുമ്പില്‍ നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോയെടുപ്പ് വിവാദമായി. ആസിയാന്‍ ഉച്ചകോടിക്കിടെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയുമായുള്ള കൂടിക്കാഴ്ചക്കിടെ സംഭവം. പച്ച നിറമുള്ള അടിഭാഗം മുകളില്‍ വരുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ ത്രിവര്‍ണ പതാക ജപ്പാന്‍ പതാകക്കൊപ്പം സ്ഥാപിച്ചിരുന്നത്.

ഇരുവരുടെയും ചിത്രങ്ങള്‍ക്കൊപ്പം തല തിരിഞ്ഞ ഇന്ത്യന്‍ പതാക വ്യക്തമായി തന്നെ കാണുന്നുണ്ട്. എന്നാല്‍, മോദി ഇക്കാര്യം ശ്രദ്ധിക്കാതെയാണ് ഫോട്ടോക്കു പോസ് ചെയ്തത്. ചിത്രം പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ദേശീയ പതാക തലതിരിച്ചുകെട്ടുന്നത് അനാദരവായാണ് കണക്കാക്കുന്നത്. സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടില്ല.

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ക്യാമറക്കു മുമ്പില്‍ തടസം നിന്ന ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ മോദി പിടിച്ചു മാറ്റുന്ന വിഡിയോ വാര്‍ത്തയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.