ചികിത്സാപ്പിഴവിന് എട്ടു വയസ്സുകാരന് 10 ലക്ഷം നഷ്ടപരിഹാരം

ചെന്നൈ:  ചികിത്സാപ്പിഴവിനെതുടർന്ന് ചെന്നൈ സ്വദേശിയായ എട്ടു വയസ്സുകാരെൻറ ഇടതുകൈ മുറിച്ചുമാറ്റിയ സംഭവത്തിൽ സർക്കാർ ആശുപത്രി അധികൃതർ കുടുംബത്തിന് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സംസ്ഥാന ഉപഭോക്തൃ ഫോറത്തിെൻറ വിധി ദേശീയ ഉപഭോക്തൃ കോടതി ശരിവെച്ചു.
2006 ജനുവരിയിലാണ് സംഭവം. ചെന്നൈ ആദംബാക്കം സ്വദേശിയായ ആർ. ലക്ഷ്മിയുടെ മകൻ ഇടതുകൈക്ക് പരിക്കേറ്റ് റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കൈക്ക് പ്ലാസ്റ്ററിട്ടെങ്കിലും വേദന കുറയാത്തതിനെതുടർന്ന് പലപ്രാവശ്യം ഡോക്ടർമാരെ സമീപിച്ചു. ശരിയായ ചികിത്സ കിട്ടാത്തതുമൂലം വേദന കലശലാകുകയും തുടർന്ന് ജീവൻ രക്ഷിക്കാൻ കുട്ടിയുടെ ഇടതുകൈ മുറിച്ചുമാറ്റേണ്ടി വരുകയും ചെയ്തു.

നഷ്ടപരിഹാരം തേടി ലക്ഷ്മി സംസ്ഥാന ഉപഭോക്തൃ കോടതിയെ സമീപിച്ചതിനെതുടർന്ന് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഡോക്ടർമാർക്ക് ജോലിയിൽ വീഴ്ച സംഭവിച്ചെന്നും ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്നും രക്ഷിതാക്കൾക്ക് കൃത്യമായ വിവരം നൽകിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരെ ആശുപത്രി അധികൃതർ ന്യൂഡൽഹിയിലെ ദേശീയ ഉപഭോക്തൃ കോടതിയെ സമീപിച്ചെങ്കിലും സംസ്ഥാന ഫോറത്തിെൻറ ഉത്തരവ് ശരിവെക്കുകയായിരുന്നു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.