ദാവൂദ് രഹസ്യമായി ബോളിവുഡ് നടിയെ വിവാഹം ചെയ്തെന്ന്

മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹീം ബോളിവുഡ് നടിയെ രഹസ്യമായി വിവാഹം കഴിച്ചതായി മുന്‍ ഡല്‍ഹി പൊലീസ് കമീഷണര്‍ നീരജ്കുമാറിന്‍െറ വെളിപ്പെടുത്തല്‍.
നടിയില്‍ ദാവൂദിന് മകനുണ്ടെന്നും മകന്‍ നടിയുടെ സഹോദരിക്കൊപ്പം ബംഗളൂരുവിലാണ് വളര്‍ന്നതെന്നും പറയുന്നു. സി.ബി.ഐ ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ 1993 ലെ മുംബൈ സ്ഫോടന പരമ്പര കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നീരജ്കുമാര്‍ എഴുതിയ ‘ഡയല്‍ ഡി ഫോര്‍ ഡോണ്‍’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. പുസ്തകം ശനിയാഴ്ച പുറത്തിറങ്ങും. കേസന്വേഷണത്തിനിടെ ദാവൂദുമായി നടത്തിയ നാല് ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നു.
‘ഡി കമ്പനി’യുടെ ‘നിയമമന്ത്രിയായി’ അറിയപ്പെടുന്ന മനീഷ് ലാല മുഖേനയാണ് ദാവൂദുമായി രഹസ്യ ഫോണ്‍ സംഭാഷണം നടന്നതെന്നാണ് നീരജ്കുമാറിന്‍െറ വെളിപ്പെടുത്തല്‍. കീഴടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഭാഷണം. എന്നാല്‍, മുംബൈ സ്ഫോടനത്തില്‍ പങ്കില്ളെന്ന വാദമാണ് ദാവൂദ് ഉന്നയിച്ചതെന്നും പറയുന്നു. ദാവൂദ് തക്ള്യയെ ചൊല്ലി ഹാജി അഹ്മദും ടൈഗര്‍ മേമനും തമ്മിലെ തര്‍ക്കത്തില്‍ മാധ്യസ്ഥ്യം നിന്നതാണ് താനെന്നും അതാണ് സ്ഫോടന ഗൂഢാലോചനയായി വ്യാഖ്യാനിക്കപ്പെട്ടതെന്നുമാണ് ദാവൂദിന്‍െറ അവകാശവാദം.
മൂന്നു പേരും സ്ഫോടന പരമ്പര കേസിലെ പ്രധാന പ്രതികളാണ്.  തനിക്ക് സ്ഫോടനത്തില്‍ പങ്കുണ്ടായിരുന്നെങ്കില്‍ ടൈഗര്‍ മേമന്‍ ചെയ്തതുപോലെ തന്‍െറ മുഴുവന്‍ കുടുംബത്തെയും മുംബൈയില്‍നിന്ന് കൊണ്ടുപോകുമായിരുന്നെന്നും ദാവൂദ് പറഞ്ഞത്രെ. അതേസമയം, ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് തന്‍െറ സഹോദരന്‍ അനീസ് ഇബ്രാഹീം ആയുധങ്ങള്‍ അയച്ചെന്ന് ദാവൂദ് സമ്മതിച്ചതായും നീരജ്കുമാര്‍ തന്‍െറ പുസ്തകത്തില്‍ അവകാശപ്പെടുന്നു. താനറിയാതെയാണ് ആയുധം അയച്ചതെന്നും അതിന് താന്‍ അനീസിനെ മര്‍ദിച്ചെന്നും ദാവൂദ് അവകാശപ്പെട്ടു.
മുംബൈ കലാപത്തിനിടെ തന്‍െറയും കുടുംബത്തിന്‍െറയും സുരക്ഷക്കായാണ് സഞ്ജയ് ദത്ത് അനീസിനോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടതെന്നും ദാവൂദ് പറഞ്ഞത്രെ. ദാവൂദിന് ഭീതിയുണ്ടായിരുന്നില്ളെന്നും കാര്യങ്ങള്‍ വെട്ടിത്തുറന്നുപറയുന്നതായിരുന്നു ദാവൂദിന്‍െറ രീതിയെന്നും നീരജ്കുമാര്‍ ഓര്‍ക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.