ധാക്ക: ഭീകരവാദികളെ സംബന്ധിച്ച വിവരം പങ്കുവെക്കാന്‍ ഇന്ത്യയും ബംഗ്ളാദേശും ധാരണയായി. ആഭ്യന്തര സുരക്ഷ, അതിര്‍ത്തി പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടെയും ആഭ്യന്തര സെക്രട്ടറിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. തീവ്രവാദം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കാമെന്ന് ഇന്ത്യ സമ്മതിച്ചതായി ബംഗ്ളാദേശ് ആഭ്യന്തര സെക്രട്ടറി മുസമ്മല്‍ ഹഖ് ഖാന്‍ പറഞ്ഞു. ഉഭയകക്ഷി ധാരണയിലൂടെയും വിവരശേഖരണത്തിലൂടെയും തീവ്രവാദത്തെ അമര്‍ച്ച ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ അതിര്‍ത്തിസേനയുടെ പിടിയിലുള്ള ബംഗ്ളാദേശുകാരുടെ പ്രശ്നം ചര്‍ച്ചയിലെ പ്രധാന വിഷയമായിരുന്നെന്നും ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷിയുമായുള്ള ചര്‍ച്ചക്കുശേഷം അദ്ദേഹം പറഞ്ഞു. അത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ ഇരുരാജ്യങ്ങളും പരിശ്രമിക്കും. ഇതിനായി ഇരു രാജ്യങ്ങളും തങ്ങളുടെ ജനതയെ ബോധവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയിലെ ലഹരികടത്തായിരുന്നു ചര്‍ച്ചയിലെ മറ്റൊരു വിഷയമെന്ന് ഖാന്‍ പറഞ്ഞു. ഈ വിഷയത്തില്‍ രാജ്യം ഇന്ത്യയുടെ സഹായം തേടി. ഇന്ത്യ സഹായം ഉറപ്പുനല്‍കുകയും ചെയ്തു. കള്ളനോട്ട്, കന്നുകാലിക്കടത്ത്, അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യ ബംഗ്ളാദേശിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയതായും പരിഹാരത്തിന് സഹകരണം തേടിയതായും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.