Posted On
date_range Updated On
date_range വില്യം രാജകുമാരനും കെയ്റ്റും അടുത്തവർഷം ഇന്ത്യ സന്ദർശിക്കും
ലണ്ടൻ: വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് മിഡിൽട്ടനും അടുത്തവർഷം ഇന്ത്യ സന്ദർശിക്കും. ബക്കിംഹാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞി ഒരുക്കിയ വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു പ്രഖ്യാപനം. ഫെബ്രുവരി–ജൂൺ മാസങ്ങളിലായിരിക്കും ഇരുവരുടെയും ഇന്ത്യാസന്ദർശനം. ബ്രിട്ടീഷ് സർക്കാറിെൻറ അഭ്യർഥനപ്രകാരമാണ് വില്യമും കെയ്റ്റും ഇന്ത്യ സന്ദർശിക്കുന്നതെന്നും ഇത് അവരുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണെന്നും കെൻസിങ്ടോൺ കൊട്ടാര വക്താവ് അറിയിച്ചു. വില്യം രാജകുമാരനും കെയ്റ്റും താജ്മഹലും ഇന്ത്യയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കുമെന്ന് റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.