ലണ്ടൻ: സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അർഹമായ പ്രാധാന്യം നൽകിയെങ്കിലും അദ്ദേഹത്തിെൻറ ഭൂതകാലം ഓർമിപ്പിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ. ദ ഗാർഡിയനും ദ ടൈംസും ദി ഇൻഡിപെൻഡൻറും മോദിയുടെ ഭൂതകാലത്തെ വിമർശിച്ച് ലേഖനങ്ങൾ എഴുതി. ഗുജറാത്ത് കലാപകാലത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയോട് 2012 വരെ ബ്രിട്ടീഷ് സർക്കാർ പുലർത്തിയിരുന്ന തണുത്ത സമീപനം ഓർമിപ്പിക്കുന്നതായിരുന്നു ലേഖനങ്ങളിൽ പലതും.
‘അതെല്ലാം പൊറുക്കുന്നു മിസ്റ്റർ മോദി’ എന്ന അടിക്കുറിപ്പോടെയാണ് ഡെയ്ലി ടെലിഗ്രാഫ് ഒന്നാംപേജിൽ ചിത്രം നൽകിയത്. മോദിയുടെ ചരിത്രം എന്തായാലും ഇന്ത്യയുമായുള്ള ബന്ധം സുദൃഢമായി തുടരുമെന്ന കാമറണിെൻറ പ്രഖ്യാപനവുമായാണ് ടൈംസിെൻറ വാർത്ത തുടങ്ങിയതുതന്നെ. മോദി നമ്മുടെ മൂല്യങ്ങൾ പങ്കിടുന്നയാളല്ലെങ്കിലും ബ്രിട്ടെൻറ ഇന്ത്യയുമായുള്ള ബന്ധം വ്യക്തിപരമായ ഒന്നിനെക്കാൾ വലുതാണെന്ന് ടൈംസ്ൽ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.