രാജനെ കാണാനുള്ള സഹോദരിമാരുടെ അപേക്ഷ പരിഗണിക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: സി.ബി.ഐ കസ്റ്റഡിയിലുള്ള അധോലോകനേതാവ് ഛോട്ടാ രാജനെ കാണാനുള്ള സഹോദരിമാരുടെ അപേക്ഷ പരിഗണിക്കണമെന്ന് ഡല്‍ഹി കോടതി.
കഴിഞ്ഞ 27 വര്‍ഷമായി ഒരിക്കല്‍പോലും സഹോദരനെ കാണാന്‍ കഴിഞ്ഞിട്ടില്ളെന്ന് ചൂണ്ടിക്കാട്ടി സഹോദരിമാരായ സുനിത സഖാറാം ചവാനും മാലിനി സക്പാലുമാണ് കോടതിയെ സമാപിച്ചത്. സി.ബി.ഐ സ്പെഷല്‍ ജഡ്ജി വിനോദ്കുമാറാണ് ഇവരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചത്. ജഡ്ജിയുടെ വീട്ടില്‍വെച്ചാണ് കോടതി കേസ് പരിഗണിച്ചത്.
സുരക്ഷാപ്രശ്നങ്ങളുള്ളതിനാല്‍ ഉദ്യോഗസ്ഥരുടെ അനുമതി കൂടിക്കാഴ്ചക്ക് ആവശ്യമാണ്. സഹോദരിമാര്‍ക്ക് ശാരീരിക വിഷമതകളുള്ളതിനാല്‍ മരുമകന്‍ അനില്‍കുമാറിനെയും കൂടെപ്പോകാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.