തിരുവനന്തപുരം: 2001 മുതല്‍ കഴിഞ്ഞ വര്‍ഷംവരെ ഇന്ത്യയില്‍ ബലാത്സംഗ കേസുകള്‍ ഇരട്ടിച്ചതായി കേന്ദ്രസര്‍ക്കാറിന്‍െറ ഉന്നതതല സമിതി റിപ്പോര്‍ട്ട്. 2001ല്‍ 16075 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞവര്‍ഷം 36735 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഈ കാലയളവില്‍ വിവാഹിതരായ സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണം 49170ല്‍ നിന്ന് 122877 ആയി വര്‍ധിച്ചു. ജെന്‍ഡര്‍ പാര്‍ക്കിന്‍െറ ആഭിമുഖ്യത്തില്‍ കോവളത്ത് നടക്കുന്ന പ്രഥമ ലിംഗസമത്വ രാജ്യാന്തര സമ്മേളനത്തിലായിരുന്നു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 1971നുശേഷം ആദ്യമായാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കുന്നത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വീട്ടില്‍നിന്നാണ് ആരംഭിക്കുന്നതെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് സമിതി അധ്യക്ഷ പാം രാജ്പുത് പറഞ്ഞു. പൊതുജനാരോഗ്യത്തിനുവേണ്ടിയുള്ള ചെലവ് 4.5 ശതമാനം വര്‍ധിപ്പിക്കണമെന്ന് സമിതി ശിപാര്‍ശ ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ബജറ്റ് വേണം, നയരൂപവത്കരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രാദേശികവത്കരിക്കണം തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവെച്ചു.
യു.എന്‍ വിമന്‍ കോഓഡിനേഷന്‍ സീനിയര്‍ അഡൈ്വസര്‍ അപര്‍ണ മെഹ്റോത്ര, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് ആന്‍ഡ് റിസര്‍ച് ചെയര്‍പേഴ്സണ്‍ ബിന്ദു ആനന്ദ്, സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓണററി അംഗം മൃദുല്‍ ഈപ്പന്‍, ഇന്‍റര്‍ നാഷനല്‍ സെന്‍റര്‍ ഫോര്‍ റിസര്‍ച് ഓഫ് വിമന്‍ റീജനല്‍ ഡയറക്ടര്‍ ഡോ. രവിവര്‍മ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.