‘ആരാണീ അമിത് ഷാ’? പൊട്ടിത്തെറിച്ച് ബി.ജെ.പി എം.പി

പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്‍െറ ഉത്തരവാദിത്തമേറ്റടുത്ത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രാജിവെക്കണമെന്ന് സംസ്ഥാനത്തുനിന്നുള്ള ബി.ജെ.പി എം.പി ബോലാ സിങ്. തോല്‍വിക്ക് കാരണക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായുമാണെന്ന് തുറന്നടിച്ച ബോലാ സിങ്, തോല്‍വിയുടെ കാരണം അവരാണ് വിശദീകരിക്കേണ്ടതെന്ന് പറഞ്ഞു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന്‍െറ ഏകാധിപത്യ ശൈലിക്കെതിരെ തുറന്നടിച്ചത്.
‘ആരാണീ അമിത് ഷാ? അയാളും പ്രധാനമന്ത്രിയും ഞങ്ങളുടെ എല്ലാ അധികാരങ്ങളും ഏല്‍പിക്കപ്പെട്ടവരാണോ. ബി.ജെ.പിയില്‍ അര്‍ബുദം വ്യാപിക്കുകയാണ്. അത് തുടച്ചുനീക്കേണ്ടതുണ്ട്’ -അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്‍െറ പ്രസ്താവന ഇതില്‍ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാദേശിക നേതാക്കളെപ്പോലെ തരംതാണ സംസാരമാണ് ബിഹാര്‍ പ്രചാരണത്തില്‍ നടത്തിയത്. ലാലുവിനെയും അദ്ദേഹത്തിന്‍െറ മകളെയും നിതീഷിന്‍െറ ഡി.എന്‍.എയെക്കുറിച്ചും പറയേണ്ട എന്താവശ്യമാണ് മോദിക്കുള്ളത്. അമിത് ഷായുടെ പാകിസ്താന്‍ പ്രസ്താവനയും വലിയ പരിക്കാണ് ബി.ജെ.പിക്ക് ഉണ്ടാക്കിയത്.മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, അരുണ്‍ ഷൂരി എന്നിവര്‍ ബി.ജെ.പി നേതൃത്വത്തിനെതിരെ നടത്തിയ സംയുക്ത പ്രസ്താവനയെ പിന്താങ്ങുന്നതായും ബോലാ സിങ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.