ഉവൈസിയുടെ പാർട്ടി ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

അഹ്മദാബാദ്: ബിഹാർ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെതുടർന്ന് ഗുജറാത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കാൻ അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ മുസ്ലിം ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) തീരുമാനിച്ചതായി സൂചന. കോൺഗ്രസ് എം.എൽ.എയായ ഗയാസുദ്ദീൻ ശൈഖാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. രണ്ടു മാസം മുമ്പ് സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ഉവൈസിയുടെ പ്രഖ്യാപനത്തെ തുടർന്ന് എ.ഐ.എം.ഐ.എമ്മുമായി ചർച്ച നടത്താൻ പാർട്ടിയുടെ എം.എൽ.എ ഗയാസുദ്ദീൻ ശൈഖിനെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭരത്സിങ് സോളങ്കി ചുമതലപ്പെടുത്തിയിരുന്നു.

അഹ്മദാബാദിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ എ.ഐ.എം.ഐ.എമ്മിെൻറ സാന്നിധ്യം കോൺഗ്രസിെൻറ വിജയത്തെ ബാധിച്ചേക്കുമെന്ന ആശങ്കയെ തുടർന്നായിരുന്നു സോളങ്കിയുടെ നീക്കം. തുടർന്ന് ശൈഖ് എ.ഐ.എം.ഐ.എമ്മിെൻറ പ്രാദേശിക നേതാക്കളുമായി നിരവധി തവണ ചർച്ച നടത്തിയിരുന്നു. എ.ഐ.എം.ഐ.എമ്മിെൻറ സാന്നിധ്യം ബി.ജെ.പിയെ തുണക്കുമെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് പാർട്ടി ഗുജറാത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറുന്നത്. എ.ഐ.എം.ഐ.എമ്മിന് ബിഹാറിൽ മത്സരിച്ച എല്ലായിടങ്ങളിലും കെട്ടിവെച്ച പണം നഷ്ടമായിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.