കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ മോദിയുടെ ആലോചന

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലോചിക്കുന്നതായി റിപ്പോർട്ട്. പാർലമെൻറിന്‍റെ ശൈത്യകാല സമ്മേളനത്തിന് ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് മോദിയുടെ നീക്കം. മോശം  പ്രവർത്തനം കാഴ്ചവെച്ച മന്ത്രിമാരെ മാറ്റി മികച്ചവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

കേന്ദ്രമന്ത്രിമാരിൽ ചിലർ നടത്തിയ വർഗീയ പ്രസ്താവനകളും പ്രതികരണങ്ങളും പാർട്ടിക്ക് തിരിച്ചടിയായെന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിലയിരുത്തൽ. ബിഹാർ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിൽ കേന്ദ്രമന്ത്രിമാർ സജീവമായിരുന്നെങ്കിലും ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എക്ക് നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല.

18 മാസമായി അധികാരത്തിൽ ഇരിക്കുന്ന മോദിയുടെ പ്രവർത്തനങ്ങൾക്കുള്ള ജനഹിത പരിശോധനയായി ബിഹാർ തെരഞ്ഞെടുപ്പിനെ കാണാം. കേന്ദ്രസർക്കാറിന്‍റെ നയങ്ങളിലും പരിപാടികളിലും ജനങ്ങൾക്കുള്ള എതിർപ്പാണ് തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഇതും മന്ത്രിസഭ പുനഃസംഘടനക്ക് മോദിയെ നിർബന്ധിതനാക്കുന്ന മറ്റൊരു കാരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.