പാന്‍ മസാല പരസ്യം: ഷാറൂഖിനും അനുപം ഖേറിനും നോട്ടീസ്


മുംബൈ: പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് നടന്മാരായ ഷാറൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, അനുപം ഖേര്‍, ബോജ്പൂരി നടന്‍ മനോജ് വാജ്പേയി എന്നിവര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ നോട്ടീസ്. ഫുഡ് ആന്‍ഡ് ഡ്രഗ് വകുപ്പാണ് നോട്ടീസ് നല്‍കിയത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരിച്ച് ഷാറൂഖ് ഖാന്‍ വിവാദത്തിലായതിന് പിന്നാലെയാണ് ബി.ജെ.പി സര്‍ക്കാറിന്‍െറ നോട്ടീസ്. തന്‍െറ 50ാം പിറന്നാള്‍ദിനത്തില്‍ ‘ഇന്ത്യ ടുഡേ’ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അസഹിഷ്ണുതക്കെതിരെ ഷാറൂഖ് പ്രതികരിച്ചത്. ഷാറൂഖിനെ പാക് ചാരനെന്ന് വിളിച്ചും പാകിസ്താനിലെ തീവ്രവാദി നേതാവ് ഹാഫിസ് സഈദിനോട് ഉപമിച്ചും ബി.ജെ.പി എം.പിമാരായ കൈലാഷ് വിജയവര്‍ഗ്യ, സാധ്വി പ്രാചി, സ്വാമി ആദിത്യനാഥ്് എന്നിവര്‍ രംഗത്തുവന്നതോടെയാണ് വിവാദമുണ്ടായത്. ബി.ജെ.പി അനുഭാവിയായ നടന്‍ അനുപം ഖേര്‍ ഷാറൂഖിനെ പിന്തുണച്ചും ബി.ജെ.പി എം.പിമാര്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ചും രംഗത്തുവരുകയും ചെയ്തിരുന്നു. അതേസമയം, ഷാറൂഖ് ഖാന്‍െറ പ്രതികരണം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  നോട്ടീസ് അയച്ചതിലെ പ്രതിഷേധമായാണെന്ന് ബി.ജെ.പി നേതാവ് മീനാക്ഷി ലഖി ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.