റെയില്‍വെ ട്രാക്കില്‍ വീണ നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു

ബറേലി ( ഉത്തര്‍പ്രദേശ് ): ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍െറ ടോയ്ലറ്റിലൂടെ ട്രാക്കില്‍ വീണ നവജാത ശിശു നിസ്സാര പരിക്കുകളോടെ അദ്ഭുദകരമായി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഭോജിപ്പുര റെയില്‍വേ സ്റ്റേഷനു സമീപം വെച്ചാണ് സംഭവം നടന്നത്. തനക്പൂര്‍-ബറേലി പാസഞ്ചര്‍ ട്രെയിന്‍  ഭോജിപ്പുര സ്റ്റേഷനു അടുത്തത്തെിയപ്പോഴാണ് യാത്രക്കാരിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ട്രെയിനിലെ ബാത്ത്റൂമില്‍ പോയ യുവതി അവിടെ വെച്ച് പ്രസവിക്കുകയും കുഞ്ഞ് ടോയ്ലറ്റിലുടെ ട്രാക്കിലേക്ക് വീഴുകയുമായിരുന്നു. സ്ത്രീയുടെ നിലവിളി കേട്ട് യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. 

വിവരമറിഞ്ഞ് ട്രെയിന്‍ ഡ്രൈവര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിളിച്ച് ആംബുലന്‍സ് വിളിപ്പിച്ചു. ശിശുവിനേയും അമ്മ നേപ്പാളി സ്വദേശി പുഷ്പയേയും ആശുപത്രിയിലേക്ക് മാറ്റി. നിസ്സാര പരിക്കേറ്റ കുഞ്ഞിന് മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പുഷ്പ അവിവാഹിതയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.