പുനെ ഇൻഫോസിസ് കാമ്പസിൽ യുവതിയെ ബലാൽസംഗം ചെയ്ത രണ്ടുപേർ അറസ്റ്റിൽ

പുനെ: ഇൻഫോസിസ് പുനെ കാമ്പസിൽ യുവതിയെ ബലാൽസംഗം ചെയ്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഫോസിസ് ഫേസ് 1 കാമ്പസിൽ ഡിസംബർ 27നായിരുന്നു സംഭവം. ഇൻഫോസിസ് കാന്‍റീനിൽ കാഷ്യറായി ജോലി ചെയ്തിരുന്ന 25കാരിയെ ഹൗസ് കീപിങ് വിഭാഗത്തിലെ രണ്ടു ജീവനക്കാരാണ് വാഷ് റൂമിൽ വെച്ച് പീഡനത്തിനിരയാക്കിയത്. ഇവരിലൊരാൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പൊലീസിൽ പരാതിപ്പെട്ടാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറ‍യുന്നു. ഭീഷണി മറികടന്ന് ഹിൻജേവാഡി പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച യുവതി പരാതി നൽകി. ഇതേതുടർന്നാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.