എ.എ.പി നേതാവ് കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: എ.എ.പി നേതാവ് ധീരേന്ദ്ര ഈശ്വറിനെ ക്രൂരമായ കൊലപ്പെടുത്തിയ നിലയില്‍ ഡല്‍ഹിയിലെ ബെഗംപൂരില്‍ വീട്ടിനു സമീപം കണ്ടെ ത്തി. അദ്ദേഹത്തിന്‍െറ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും മുഖം വികൃതമാക്കുകയും ദേഹത്ത് നിരവധി കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതക കാരണം വ്യക്തമല്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് ധീരേന്ദ്ര ഈശ്വര്‍ വീട് വിട്ടത്. പശ്ചിമ ഡല്‍ഹിയിലെ നാന്‍ഗോലിയിലെ യോഗത്തില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചു വന്നിട്ടില്ല. ഈശ്വറിനെ മറ്റെവിടെ നിന്നെങ്കിലും വധിച്ചശേഷം അദ്ദേഹത്തിന്‍െറ വീടിനു സമീപം തള്ളിയതാണോ എന്ന് വ്യക്തമല്ല. ആം ആദ്മി പാര്‍ട്ടിയുടെ പൂര്‍വ്വാഞ്ചല്‍ മേഖലാ പ്രസിഡന്‍റാണ് ഈശ്വര്‍.

വ്യക്തിപരമായ ശത്രുതയുടെ പേരിലുള്ള കൊലപാതകമാവാനാണ് സാധ്യതയെന്ന് പൊലീസ് കരുതുന്നു. മൃതദേഹം കണ്ട പ്രദേശത്ത് ഈശ്വര്‍ യോഗ പരിശീലന സ്ഥാപനം നടത്തിയിരുന്നു. വസ്തു തര്‍ക്കം കാരണം ഈ സ്ഥാപനം രണ്ടാഴ്ച മുമ്പ് പൂട്ടി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.