കൊച്ചി: ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുന്നതിനെതിരെ യൂബർ ടാക്സി ഡ്രൈവര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു. അനിശ്ചിതകാലത്തേക്കാണ് സമരമെന്ന് ഓള്‍ കേരള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ അറിയിച്ചു. ഓണ്‍ലൈന്‍ കാബ് സര്‍വീസുകളായ യൂബര്‍, ഓലെ എന്നീ സർവീസുകളിലെ തൊഴിലാളികളാണ് സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനു നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് ഓലെ അധികൃതർ ചര്‍ച്ചയ്ക്ക് തയ്യാറായതോടെ ഓലെ ഡ്രൈവർമാർ സമരത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട്.
തുടക്കത്തില്‍ മികച്ച ആനുകൂല്യങ്ങളാണ് ഓൺലൈൻ ടാക്സി കമ്പനികൾ ഡ്രൈവർമാർക്ക് നൽകിയിരുന്നത്. കഴിഞ്ഞ രണ്ടുമാസങ്ങളായി ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുകയാണെന്നാണ് ഓള്‍ കേരള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍റെ ആരോപണം. സ്ഥിരമായ സേവനവേതന വ്യവസ്ഥകള്‍ നടപ്പിലാക്കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വേതനം 25 ശതമാനം വെട്ടിക്കുറക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇവർ അനിശ്ചിതകാലസമരം ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.