ഡോക്ടര്‍ക്ക് വൈദ്യുതി ബോര്‍ഡിന്‍െറ ഷോക്ക്; രണ്ടു മാസത്തേക്ക് 86 കോടിയുടെ ബില്‍

ഗുഡ്ഗാവ് (ഹരിയാന): 85.61 കോടി രൂപയുടെ ബില്‍ നല്‍കി ഡോക്ടര്‍ക്ക് വൈദ്യുതി ബോര്‍ഡിന്‍െറ ഷോക്ക് ട്രീറ്റ്മെന്‍റ്. ഗുഡ്ഗാവിലെ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. അര്‍ച്ച കൃഷ്ണയാണ് രണ്ടു മാസത്തെ ബില്‍ കണ്ട് ഞെട്ടിയത്.
 രണ്ടു നിലയുള്ള വീട്ടിലാണ് ഡോക്ടറും കുടുംബവും താമസിക്കുന്നത്. ഡിസംബര്‍ 23ന് അര്‍ച്ചനയുടെ ഭര്‍ത്താവ് അവിനാശ് കൃഷ്ണയുടെ പേരിലാണ് 85,61,35,203 രൂപയുടെ വൈദ്യുതി ബില്‍ എത്തിയത്. 9.99 കോടി യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചെന്നാണ് ബില്ലിലുള്ളത്. ദക്ഷിണ്‍ ഹരിയാന ബിജ്ലി വിതരണ്‍ നിഗത്തിന് (ഡി.എച്ച്.്ബി.വി.എന്‍) പരാതി കൊടുത്തതിനെ തുടര്‍ന്ന് പിറ്റേദിവസം തിരുത്തിയ ബില്‍ നല്‍കി. 35,000 രൂപയാണ് തിരുത്തിയ ബില്ലിലുള്ളത്. ഈ തുകയും തെറ്റാണെന്നും 15,000 രൂപയില്‍ കൂടുതല്‍ വരാറില്ളെന്നുമാണ് ഡോക്ടറുടെ വാദം. അടുത്തിടെ വീട്ടുകാരെ അറിയിക്കാതെ  വൈദ്യുതി മീറ്റര്‍ മാറ്റിവെച്ചിരുന്നു. പഴയ മീറ്ററിലെ റീഡിങ്ങും പുതിയ മീറ്ററിലെ  റീഡിങ്ങും കണക്കുകൂട്ടിയതിനാലാണ് ഇത്രയും തുക വന്നതെന്നും ഇവര്‍ പറയുന്നു.  മീറ്റര്‍ റീഡിങ്ങിലെ പിഴവാണ് വൈദ്യുതി ബില്‍ കൂടാന്‍ കാരണമെന്ന് അധികൃതരും സമ്മതിച്ചിട്ടുണ്ട്.
ഈ വര്‍ഷം  രണ്ടാമത്തെ തവണയാണ് ഉപഭോക്താവിന് വന്‍തുകയുടെ വൈദ്യുതി ബില്‍ നല്‍കുന്നത്. സെപ്റ്റംബറില്‍ 85 കോടിയുടെ ബില്‍ മറ്റൊരു ഉപഭോക്താവിന് ലഭിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.