Posted On
date_range Updated On
date_range വ്യാപം കേസ്: മധ്യപ്രദേശ് മുന്‍ മന്ത്രിക്ക് ജാമ്യം
ഭോപാല്‍: കുപ്രസിദ്ധമായ വ്യാപം അഴിമതിക്കേസില്‍ 19 മാസമായി ജയിലില്‍ കഴിഞ്ഞ മധ്യപ്രദേശ് മുന്‍ മന്ത്രി ലക്ഷ്മികാന്ത് ശര്‍മക്ക് ജാമ്യം. അഞ്ചു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലാണ് മുന്‍ വിദ്യാഭ്യാസമന്ത്രിയും ബി.ജെ.പി നേതാവുമായ ലക്ഷ്മികാന്ത് ശര്‍മക്ക് കോടതി ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിനെതിരെ ചുമത്തിയ ഏഴ് കേസിലും ജാമ്യം നല്‍കി. 2012ല്‍ മധ്യപ്രദേശ് പ്രഫഷനല്‍ എക്സാം ബോര്‍ഡ് (വ്യാപം) നടത്തിയ പൊലീസ് കോണ്‍സ്റ്റബ്ള്‍ നിയമന പരീക്ഷയിലെ അഴിമതിയുടെ പേരിലാണ് ലക്ഷ്മികാന്ത് ശര്‍മയെ അറസ്റ്റ് ചെയ്തത്. ശര്‍മയെ സ്വീകരിക്കാന്‍ ജയിലിന് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വന്‍തിരക്കായിരുന്നു. ഇക്കാലമത്രയും തന്നില്‍ വിശ്വാസമര്‍പ്പിച്ച അനുയായികള്‍ക്ക് നന്ദി പറഞ്ഞശേഷമാണ് ശര്‍മ നാട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.