കീര്‍ത്തി ആസാദിന്‍െറ നീക്കത്തിന് അമിത് ഷായുടെ വിലക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) അഴിമതിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പങ്ക് വിശദമാക്കി വാര്‍ത്താസമ്മേളനത്തിനൊരുങ്ങുന്ന ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്ററുമായ കീര്‍ത്തി ആസാദിന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ താക്കീത്. വെള്ളിയാഴ്ച ആസാദിനെ വിളിച്ചുവരുത്തിയ ഷാ ഡി.ഡി.സി.എ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തരുതെന്ന് നിര്‍ദേശം നല്‍കി.
നേരത്തെ അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയ ആരോപണങ്ങളെ ഇദ്ദേഹം ശരിവെച്ചിരുന്നു. സാമ്പത്തികക്രമക്കേടുകള്‍ നടന്നതെല്ലാം അന്നു പ്രസിഡന്‍റായിരുന്ന ജെയ്റ്റ്ലിയുടെ അറിവോടെയാണ്.
എട്ടുവര്‍ഷമായി താന്‍ ഇക്കാര്യം പറയുന്നുണ്ട്. തന്‍െറ പോരാട്ടം അഴിമതിക്കെതിരാണ്. കായികതാരമായ താന്‍ കായികരംഗത്തെ അഴിമതിക്കെതിരെ സംസാരിക്കുന്നത് പാര്‍ട്ടി വിരുദ്ധമല്ളെന്നും പറഞ്ഞ ആസാദ്; ഇപ്പോള്‍ പുറത്തുവന്നത് വസ്തുതയുടെ ചെറിയഭാഗം മാത്രമാണെന്നും കൂടുതല്‍കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞായറാഴ്ച വാര്‍ത്താസമ്മേളനം വിളിക്കുമെന്നുമാണ് അറിയിച്ചിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.