ന്യൂഡൽഹി: മദ്റസാ വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം നൽകാനുള്ള പദ്ധതിക്ക് വായ്പചോദിച്ച് മോദി സർക്കാർ ലോകബാങ്കിനെ സമീപിച്ചത് സർക്കാർ ഖജനാവിൽനിന്ന് ന്യൂനപക്ഷ പദ്ധതിക്ക് ചെലവഴിക്കാനുള്ള മടികൊണ്ടാണെന്ന് യു.പി.എ സർക്കാറിൽ ന്യൂനപക്ഷ മന്ത്രിയായിരുന്ന കെ.എ. റഹ്മാൻ ഖാൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
2800 കോടിയാണ് ഈ വർഷം ന്യൂനപക്ഷ ക്ഷേമത്തിനായി മോദി സർക്കാർ ബജറ്റിൽ നീക്കിവെച്ചത്. ഡിസംമ്പർ കഴിയാറായിട്ടും അതിൽനിന്ന് 25 ശതമാനം വരെ മാത്രമാണ് ചെലവഴിച്ചതെന്ന് സർക്കാർ പാർലമെൻറിൽ വ്യക്തമാക്കിയിട്ടുണ്ട്. യു.പി.എ സർക്കാർ നേരത്തെ 12 മന്ത്രാലയങ്ങൾക്ക് കീഴിൽ നടത്തിയിരുന്ന വൈദഗ്ധ്യ വികസന പരിശീലന പദ്ധതി ഒരു കുടക്കീഴിലാക്കി നഈ മൻസിൽ എന്ന പുതിയ പേരിട്ട് പുനരാരംഭിക്കുകകയാണ് സർക്കാർ ചെയ്തതെന്ന് റഹ്മാൻ ഖാൻ പറഞ്ഞു.
അതേസമയം തൊഴിൽവിപണിയിലെത്തുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് സുസ്ഥിരജോലി ലഭിക്കാനും കേന്ദ ന്യൂനപക്ഷ മന്ത്രാലയത്തിെൻറ ശേഷി വർധിപ്പിക്കാനുമാണ് തങ്ങൾ വായ്പ അനുവദിക്കുന്നതെന്ന് ലോകബാങ്ക് വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ ലോകബാങ്ക് പഠനം നടത്തിയിരുന്നെന്നും വൈദഗ്ധ്യ പരിശീലനം ലഭിച്ച ഗുണഭോക്താക്കൾക്ക് വേതനത്തിൽ 21 ശതമാനം വർധനയുണ്ടായതായി കണ്ടെത്തിയെന്നും ലോകബാങ്ക് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.