ന്യൂഡല്‍ഹി: രാജ്യത്തെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തവെ അസമിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രാഹുലിനെ തടഞ്ഞത് വാര്‍ത്തയാവുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന അസമിലെ ബാര്‍പെത ക്ഷേത്രത്തിലാണ് കഴിഞ്ഞ ആഴ്ച രാഹുലിനെ കയറ്റാതിരുന്നത്. സംഭവത്തില്‍ രോഷാകുലനായ രാഹുല്‍ ഇതിന്‍റെ പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് ആരോപിച്ചു. താന്‍ മന്ദിരത്തില്‍ പ്രവേശിക്കുന്നത് ആരാണ് തടയുകയെന്നും പാര്‍ലമെന്‍റിന് പുറത്ത് കൂടി നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ രോഷാകുലനായി ചോദിച്ചു. ബി.ജെ.പിയുടെ ചിന്തകള്‍ അവര്‍ എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്നതിന്‍റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. ബാര്‍പെത ക്ഷേത്രത്തില്‍ രാഹുല്‍ പ്രവേശിക്കുന്നത് തടയാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും ഗൂഢാലോചന നടത്തിയെന്ന വാദം തന്നെയാണ് അസം മുഖ്യമന്ത്രി തരുണ്‍ ഗഗോയിയും ഉന്നയിക്കുന്നത്. സംഭവത്തില്‍ അന്വേഷണത്തിനുത്തരവിട്ടതായും ഗഗോയ് പറഞ്ഞു.
ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷം വെള്ളിയാഴ്ച രാഹുല്‍ പദയാത്രക്ക് പദ്ധതിയിട്ടിരുന്നു. അസമില്‍ എത്തുമ്പോള്‍ താന്‍ പതിവായി ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടെന്നും എന്നാല്‍, ഇത്തവണ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നുവെന്നും രാഹുല്‍ പറയുന്നു. എന്നാല്‍, രാഹുലിനെ ആരും തടഞ്ഞിട്ടില്ളെന്ന വാദവുമായി ക്ഷേത്ര അധികൃതര്‍ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.