മുന്നാക്കക്കാരിലെ ദരിദ്രരെയും ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തും –പിന്നാക്ക കമീഷന്‍

ന്യൂഡല്‍ഹി: രാജ്യത്തെ മുന്നാക്കസമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവരെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സന്നദ്ധമാണെന്ന് ദേശീയ പിന്നാക്ക കമീഷന്‍ (എന്‍.സി.ബി.സി) ചെയര്‍മാന്‍ ജസ്റ്റിസ് വി. ഈശ്വരയ്യ.
രാജ്യത്തെ പിന്നാക്കവിഭാഗക്കാരെ കണ്ടത്തൊന്‍ ജാതിമാത്രം നോക്കിയാല്‍ മതിയാകില്ളെന്ന് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ജഡ്ജി ഇന്ദിര സാഹ്നി നടത്തിയ നിരീക്ഷണം പരാമര്‍ശിച്ചാണ് അദ്ദേഹത്തിന്‍െറ അഭിപ്രായപ്രകടനം.
ജാതിപോലെതന്നെ ഒരാളുടെ വരുമാനമാര്‍ഗവുംകൂടി പിന്നാക്കാവസ്ഥയുടെ മാനദണ്ഡമായിരിക്കണം. കാലങ്ങളായി ഓട്ടോ ഓടിക്കുന്ന ആള്‍ തീര്‍ച്ചയായും ഒ.ബി.സി പട്ടികയിലാണ് വരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒ.ബി.സിക്ക് സമാനമായ ഇ.ബി.സി (സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍) എന്ന പ്രത്യേക പട്ടികക്ക് രൂപംനല്‍കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ പിന്തുണക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സാമൂഹിക, സാമ്പത്തിക, ജാതിസെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാരെക്കൂടി കണ്ടത്തെി പുതിയ ഒ.ബി.സി പട്ടികക്ക് രൂപംനല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.