ജന്‍ലോക്പാല്‍: ‘ആപ്’ നേതാക്കള്‍ക്കു പിന്നാലെ പ്രശാന്ത് ഭൂഷണും ഹസാരെയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാറിന്‍െറ ജന്‍ലോക്പാല്‍ ബില്ലിനെതിരെ രംഗത്തുള്ള മുന്‍ ‘ആപ്’ നേതാവുകൂടിയായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ അണ്ണാ ഹസാരെയെ സന്ദര്‍ശിച്ചു. ഈയാഴ്ചയാദ്യം ‘ആപ്’ നേതാക്കള്‍ ബില്ലിന് പിന്തുണ തേടി അണ്ണാഹസാരെയെ സന്ദര്‍ശിച്ച സാഹചര്യത്തിലാണ് ഭൂഷണും റെലിഗന്‍ സിദ്ധിയിലത്തെി ഹസാരെയെ കണ്ടത്.  ‘ആപ്പും’ ‘ആപ്പി’ല്‍ നിന്ന് പുറത്താക്കപ്പെട്ട ഭൂഷണും യോഗേന്ദ്ര യാദവും നേതൃത്വം നല്‍കുന്ന സ്വരാജ് അഭിയാനും ജന്‍ലോക്പാല്‍ വിഷയത്തില്‍ ഹസാരയെ തങ്ങളുടെ ഒപ്പം നിര്‍ത്താനാണ് ശ്രമിക്കുന്നത്.

ഡല്‍ഹി സര്‍ക്കാര്‍ നിയമസഭയില്‍ വെച്ച നിര്‍ദിഷ്ട നിയമ ബില്ലിന് ഹസാരെ തത്ത്വത്തില്‍ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, ഓംബുഡ്സ്മാന്‍െറ നിയമനവും നീക്കംചെയ്യലും അധികാര പരിധിയും ഉള്‍പ്പെടെ പല വിഷയങ്ങളിലും 2014ല്‍ അവതരിപ്പിച്ച ബില്ലില്‍ വെള്ളം ചേര്‍ത്ത ബില്ലാണ് ഇപ്പോള്‍ അവതരിപ്പിച്ചതെന്നാണ് ഭൂഷണിന്‍െറ നിലപാട്. ഓംബുഡ്സ്മാന്‍െറ നിയമനവും നീക്കം ചെയ്യലുമായി ബന്ധപ്പെട്ട് ഹസാരെ മുന്നോട്ടുവെച്ച നിര്‍ദേശം സര്‍ക്കാര്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചേക്കുമെന്നാണ് സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.