മുസ് ലിം ആകുന്നതിലും സുരക്ഷിതം പശുവായി ജനിക്കുന്നത്: ശശി തരൂർ

ന്യൂഡൽഹി: രാജ്യത്ത് ഒരു മുസ് ലിം ആകുന്നതിലും സുരക്ഷിതം പശുവായി ജനിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. വീട്ടിൽ “ഹെയ്റ്റ് ഇൻ ഇന്ത്യ” ആകുമ്പോൾ വിദേശത്ത് പോയി “മെയ്ക് ഇൻ ഇന്ത്യ” പ്രചരിപ്പിക്കുന്നത് എങ്ങനെയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് അസഹിഷ്ണുത പടരുന്നതെന്നും തരൂർ വ്യക്തമാക്കി. ലോക്സഭയിൽ നടന്ന അസഹിഷ്ണുതാ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശശി തരൂർ.

ഇന്ത്യയിലെ അസഹിഷ്ണുതയെപറ്റി വിദേശ പ്രസിദ്ധീകരണങ്ങളിൽ പോലും ചർച്ചയായി. ഇന്ത്യാ ചരിത്രത്തിന് ഏറ്റവും വലിയ ആഘാതമാണിത്. നാനാത്വത്തിലാണ് രാജ്യം കെട്ടിപ്പടുത്തത്. അതിൽ ഉറച്ചു നിൽക്കാൻ കേന്ദ്ര സർക്കാറിനോട് അഭ്യർഥിക്കുന്നതായും  തരൂർ ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.