ഇസ്രത്ത് ജഹാൻ കേസിൽ നിന്ന് വൻസാരയെ ഒഴിവാക്കാനാവില്ല- സി.ബി.ഐ

ന്യൂഡൽഹി: ഇസ്രത്ത് ജഹാൻ കേസിൽ നിന്ന് മുൻ ഐ.പി.എസ് ഓഫിസറായ വൻസാരെയെയും മുൻ പൊലീസ് സുപ്രണ്ട് എൻ.കെ അമീനെയും ഒഴിവാക്കാനാകില്ലെന്ന് സി.ബി.ഐ. തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ ഹരജിക്ക് മറുപടിയായാണ് സി.ബി.ഐ അഹമ്മദാബാദ് പ്രത്യേക സി.ബി.ഐ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. രണ്ട് പേർക്കുമെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും സി.ബി.ഐ പറഞ്ഞു. ഇക്കാര്യത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സി.ബി.ഐ രണ്ടാഴ്ചത്തെ സമയം ചോദിച്ചു. 

റിട്ടേയഡ്  ഡി.ജി.പി പി.പി പാണ്ഡെയെ സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് വൻസാരെയും അമിനും കോടതിയെ സമീപിച്ചത്. 

തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അന്നത്തെ  യു.പി.എ സർക്കാർ തനിക്കെതിരെ കേസ് കെട്ടിചമച്ചതാണെന്നും വൻസാരെ ആരോപിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എൻ.കെ. അമിൻ എന്ന് കുറ്റപ്പത്രത്തിൽ പറയുന്നു. എന്നാൽ ഇതിന് ഫോറസിൻക് തെളിവുകളിലെന്നും തന്നെ കുറ്റവിമുക്തനാക്കണമെന്നുമാണ് എൻ.കെ അമിന്‍റെ ആവശ്യം.

2004ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇസ്രത്ത് ജഹാൻ, ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാർ, അംസദ് അലി റാണ, സീഷൻ ജോഹർ എന്നിവരെ അഹമ്മദാബാദ് നഗരപ്രാന്തത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. 

Tags:    
News Summary - 2004 Ishrat Jahan encounter case: CBI opposes Vanzara, Amin’s discharge pleas-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.