കലാപത്തിൽ തകർന്ന ആരാധനാലയങ്ങൾക്ക്​  നഷ്​ടപരിഹാരം: വിധി പറയാൻ മാറ്റി

ന്യൂഡൽഹി: ക്രമസമാധാന പാലനത്തിൽ സർക്കാർ പരാജയപ്പെട്ടതുമൂലം തകർക്കപ്പെട്ട ആരാധനാലയങ്ങൾക്ക് നഷ്ടപരിഹാരം നൽകാമോയെന്ന കേസിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. 2002 കലാപത്തിനിടെ തകർക്കപ്പെട്ട അഞ്ഞൂറിലധികം ആരാധനാലയങ്ങൾ പുനർനിർമിക്കുന്നതിന് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ഹൈകോടതി വിധിക്കെതിരെ ഗുജറാത്ത് സർക്കാർ സമർപ്പിച്ച ഹരജിയിലാണ് വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്. 

മേയ് ഒന്നിന് വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ ഗുജറാത്ത് സർക്കാറിനോടും എതിർകക്ഷിയുംഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ ഇസ്ലാമിക് 
റിലീഫ് കമ്മിറ്റി ഒാഫ് ഗുജറാത്തിനോടും (െഎ.ആർ.സി.ജി) ജസ്റ്റിസ് ദീപക് മിശ്ര, പി.സി. പന്ത് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. 2012ലാണ് െഎ.ആർ.സി.ജിയുടെ വാദങ്ങൾ അംഗീകരിച്ച് ഗുജറാത്ത് ഹൈകോടതി വിധിയുണ്ടായത്. നഷ്ടപരിഹാര തുക എത്രയാണെന്ന് കണക്കാക്കുന്നതിന് ജില്ല ജഡ്ജിയെ സ്പെഷൽ ഒാഫിസറാക്കി ചുമതലപ്പെടുത്തണമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, വിവിധയിനത്തിൽ ലഭിക്കുന്ന നികുതിപ്പണം ആരാധനാലയങ്ങൾ പുനർനിർമിക്കുന്നതിന് വിനിയോഗിക്കണമെന്ന് ഹൈകോടതിക്ക് ഉത്തരവിടാനാവില്ലെന്നാണ് ഗുജറാത്ത് സർക്കാറിെൻറ വാദം.
Tags:    
News Summary - 2002 Gujarat riots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.