Posted On
date_range Updated On
date_range 2000ത്തിന്‍െറ കള്ളനോട്ടുമായി എം.ബി.എ വിദ്യാര്‍ഥിനിയടക്കം മൂന്നുപേര്‍ പിടിയില്‍
മൊഹാലി: 2000 രൂപയുടെ 42 ലക്ഷം വിലവരുന്ന കള്ളനോട്ടുമായി എം.ബി.എ വിദ്യാര്‍ഥിനിയടക്കം മൂന്നുപേര്‍ പിടിയില്‍. മണിപ്പൂരില്‍ എം.ബി.എക്ക് പഠിക്കുന്ന കപൂര്‍ത്തല സ്വദേശിനി വിശാഖ വര്‍മ, അവരുടെ ബന്ധുവും സിരക്പൂര്‍ ധാക്കോലി സ്വദേശിയും ബി.ടെക് വിദ്യാര്‍ഥിയുമായ അഭിനവ് വര്‍മ, ഇവരുടെ സുഹൃത്തും സ്ഥലക്കച്ചവടക്കാരനുമായ സുമന്‍ നാഗ്പാല്‍ എന്നിവരാണ് അറസ്റ്റിലായത്.
അനധികൃതമായി ചുവപ്പ് ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച ഒൗഡി കാറില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് മൊഹാലി എസ്.പി പര്‍മീന്ദര്‍ സിങ് ഭണ്ഡല്‍ പറഞ്ഞു. ഇവര്‍ സ്വന്തമായാണ് നോട്ട് അച്ചടിച്ചിരുന്നതെന്നും യഥാര്‍ഥ നോട്ടുമായി വളരെയധികം സാമ്യമുള്ളതാണ് പ്രതികളുടെ കൈവശമുണ്ടായിരുന്നതെന്നും എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.