Posted On
date_range Updated On
date_range കശ്മീർ: മാർക്കറ്റിൽ സ്ഫോടനം; 20 പേർക്ക് പരിക്ക്
ശ്രീനഗർ: കശ്മീരിലെ സോപോർ നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രത്തിലേക്ക് തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞ് നടത്തിയ സ്ഫോടനത്തിൽ 20 പേർക്ക് പരിേക്കറ്റതായി പൊലീസ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണ്. ഇവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.
യൂറോപ്യൻ യൂനിയൻ പാർലെമൻറ് അംഗങ്ങൾ കശ്മീർ സന്ദർശിക്കുന്നതിന് തലേദിവസമാണ് ആക്രമണം. മേഖല സുരക്ഷാസേനയുടെ വലയത്തിലാണ്. അക്രമികളിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.