ഓക്​സിജൻ ക്ഷാമം: ഡൽഹി ജയ്​പൂർ ഗോൾഡൻ ആശുപത്രിയിൽ 20 രോഗികൾ മരിച്ചു; 200 പേരുടെ ജീവൻ അപകടത്തിൽ

ന്യൂഡൽഹി: ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ ഡൽഹി ജയ്​പൂർ ഗോൾഡൻ ആശുപത്രിയിൽ ചികിത്സയിലിരുന്ന 20 കോവിഡ്​ രോഗികൾ മരിച്ചു. ​200 പേരുടെ ജീവൻ അപകടത്തിലാണെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.

ഇനി അരമണിക്കൂർ നേരത്തെക്കുള്ള ഓക്​സിജൻ മാത്രമാണ്​ ബാക്കിയുള്ളത്​. 500 ലിറ്റർ ഓക്​സിജൻ മാത്രമാണ്​ ലഭിച്ചതെന്ന്​ ബത്ര ആശുപത്രി അധികൃതർ പറഞ്ഞു. ഡൽഹി മൂൽചന്ദ്​ ആശുപത്രിയിലും ഓക്​സിജൻ ക്ഷാമം രൂക്ഷമാണ്​. സരോജ്​ ആശുപത്രിയിൽ ​ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ രോഗികളെ ഡിസ്​ചാർജ്​ ചെയ്യുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. ഡൽഹിയിലെ പല ആശുപത്രികളും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല.

കഴിഞ്ഞ ദിവസവും ഡൽഹിയിൽ ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ രോഗികൾ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഓക്​സിജനായി താൻ ആരെയാണ്​ സമീപിക്കേണ്ടതെന്ന ഡൽഹി മുഖ്യമന്ത്രി കെജര്​വാളിന്‍റെ ചോദ്യം വലിയ ചർച്വചകൾക്ക്​ വഴിവെച്ചിരുന്നു.

Tags:    
News Summary - 20 die in Delhi's Jaipur Golden hospital due to oxygen shortage; half an hour of supply left, says official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.