Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ കുഴിബോംബ് സ്േഫാടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മുകശ്മീരിൽ നിയന്ത്രണരേഖക്ക് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. മൂന്ന് പേർക്ക് പരിക്കേറ്റു. നൗഷേര-സുന്ദർബാനി സെക്ടറിലാണ് സ്ഫോടനമുണ്ടായത്.
ഒരു ഓഫീസറും സൈനികനുമാണ് കൊല്ലപ്പെട്ടത്. പെട്രോളിങ്ങിനിറങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആർമി ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
രജൗരി ജില്ലയിലെ പിർപാൻജൽ മേഖലയുടെ ഭാഗമായ നൗഷേരയിൽ ദിവസങ്ങളായി ഭീകരർക്കായി സൈന്യം തെരച്ചിൽ നടത്തുന്നുണ്ട്. പൂഞ്ചിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒമ്പത് സൈനികർ വീരമൃത്യു വരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.