Posted On
date_range Updated On
date_range മഹാരാഷ്ട്രയില്‍ ഉള്ളി മോഷ്ടാക്കള്‍ അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയിലെ ഡോംഗ്രിയില്‍ നിന്ന് ഉള്ളി മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. 21,160 രൂപയുടെ ഉള്ളിയാണ് ഇവര്‍ ഈ മാസം അഞ്ചാം തീയതി മോഷ്ടിച്ചത്. ഡോംഗ്രി മാർക്കറ്റിലെ രണ്ട് കടകളിൽ നിന്നായണ് ഇവർ ഉള്ളി മോഷ്ടിച്ചത്. മൊത്തം 168 കിലോഗ്രാം ഉള്ളി മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.
ഉള്ളി മോഷ്ടിച്ച സംഭവം വാര്‍ത്തയായതിനു പിന്നാലെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.വിപണിയിലെ ഉള്ളിയുടെ വിലവര്‍ധനവാണ് തങ്ങളെ മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് അറസ്റ്റിലായ പ്രതികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.