പശ്ചിമ ബംഗാളിൽ സി.എ.എ വിരുദ്ധ പ്രതിഷേധത്തിനിടെ ആക്രമണം​; രണ്ട്​ പേർ കൊല്ലപ്പെട്ടു

മുർഷിദാബാദ്​: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ പശ്ചിമ ബംഗാളി​ലെ മുർഷിദാബാദിൽ നടന്ന പ ്രതിഷേധത്തിനിടെ ​അക്രമം. പ്രതിഷേധക്കാർക്ക്​ നേരെയുണ്ടായ വെടിവെപ്പിലും പെട്രോൾ ബോംബേറിലും രണ്ട്​ പേർ കൊല്ലപ്പെട്ടു.

അനറുൽ ബിശ്വാസ്​(55), സലാലുദ്ദീൻ ഷെയ്​ഖ്​(17) എന്നിവരാണ്​ കൊല്ലപ്പെട്ടത്​​. മൂന്ന്​ പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. മുർഷിദാബാദ്​ ജില്ലയിലെ ജലങ്കി പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ സാഹേബ്​ നഗർ മാർക്കറ്റിന്​ സമീപത്തുവെച്ചാണ്​ സംഭവം നടന്നത്​.

തൃണമൂൽ കോൺഗ്രസാണ്​ അക്രമത്തിന്​ പിന്നിലെന്ന്​ പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്​ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്​.

‘‘ഏതു തരത്തിലുള്ള സി.എ.എ, എൻ.ആർ.സി വിരുദ്ധ സമരങ്ങളും അടിച്ചമർത്താൻ നിർദേശമൊന്നും പാർട്ടി നൽകിയിട്ടില്ല. അക്രമത്തിൽ ഞങ്ങളുടെ പാർട്ടി നേതാക്കളുടെ പങ്കാളിത്തം ശക്തമായി നിഷേധിക്കുന്നു. നീതിപൂര്‍വ്വകമായ അന്വേഷണം നടത്തി കുറ്റവാളികളെ അറസ്​റ്റ്​ ചെയ്യണമെന്ന്​ പൊലീസിനോട്​ ആവശ്യപ്പെടുകയാണ്​.’’ -മുർഷിദാബാദ്​ ടി.എം.സി അധ്യക്ഷനും എം.പിയുമായ അബു താഹിർ ഖാൻ പറഞ്ഞു.

Tags:    
News Summary - 2 killed in anti-CAA protest in West Bengal’s Murshidabad -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.