Posted On
date_range Updated On
date_range ജെയ്ശെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേർ ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: ജെയ്ശെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേർ ഡൽഹി പൊലീസിെൻറ പിടിയിൽ. ജമ്മു കശ്മിരിലെ ബാരാമുള്ള സ്വദേശികളായ അബ്ദുൽ ലത്തീഫ്, അഷ്റഫ് ഖട്ടാന എന്നിവാരാണ് പിടിയിലായത്. രാജ്യതലസ്ഥാനത്ത് ഇവർ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഡൽഹി പൊലീസ് സ്പെഷൽ സെൽ അറിയിച്ചു.
തിങ്കളാഴ്ച രാത്രി 10.15ഓടെ മില്ലേനിയം പാർക്കിന് സമീപത്തെ സാരയ് കാലെ ഖാനിൽനിന്നാണ് ഇരുവരും പിടിയിലായതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഇവരിൽനിന്ന് രണ്ടു സെമി ഓട്ടോമാറ്റിക് തോക്കുകളും 10 തിരകളും കണ്ടെടുത്തു.
ഇരുവരും നേരത്തേ പാക് അധീന കശ്മീരിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. എനാൽ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തുകയായിരുന്നു. ഡൽഹിയിൽ ആക്രമണം നടത്തിയതിന് ശേഷം പാകിസ്താൻ വഴി നേപ്പാളിലേക്ക് കടക്കാനായിരുന്നു തീരുമാനമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.