Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു
രജൗരി: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ സൈനികോദ്യോഗസ്ഥരും രണ്ടു പേർ ജവാൻമാരുമാണ്. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സൈനികരെ വിന്യസിക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് റിപ്പോർട്ട്.
സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഏറ്റുമുട്ടൽ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. രജൗരിയിലെ കല്ലക്കോട്ട് വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടലിൽ ഭീകരർക്ക് പരിക്കേറ്റുവെന്നും ചിലർ കീഴടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.