മുംബൈ സ്ഫോടന പരമ്പര കേസിൽ ശിക്ഷയനുഭവിക്കുന്ന യൂസഫ് മേമൻ ജയിലിൽ മരിച്ചു

മുംബൈ: 1993ലെ മുംബൈ തുടർസ്ഫോടനക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് നാസിക് ജയിലിൽ കഴിയുന്ന യൂസഫ് മേമൻ (53) മരിച്ചു. മുംബൈ സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകൻ ടൈഗർ മേമന്‍റെ സഹോദരനാണ്. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് ജയിൽ അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ യൂസഫ് മേമന് പക്ഷാഘാതം ഉണ്ടായതായി നാസിക് സെൻട്രൽ ജയിൽ സൂപ്രണ്ട് പറഞ്ഞു. തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നതിനിടെയാണ് മരണം.

260ലേറെ പേർ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുകയായിരുന്നു യൂസഫ് മേമൻ. 1993 മാർച്ച് 12നാണ് മുംബൈ നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഫോടനം നടന്നത്. 770ലേറെ പേർക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്തതായാണ് കണക്ക്. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ ടൈഗർ മേമനും ദാവൂദ് ഇബ്രാഹിമും ചേർന്നാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.

സ്ഫോടനത്തെ തുടർന്ന് അറസ്റ്റിലായ യൂസഫ് മേമൻ വിവിധ ജയിലുകളിലായി ശിക്ഷയനുഭവിക്കുകയായിരുന്നു.

സ്ഫോടനക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ മറ്റൊരു സഹോദരൻ യാക്കൂബ് മേമനെ 2015 ജൂലൈ 30ന് നാഗ്പുർ സെൻട്രൽ ജയിലിൽ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.