19 എം.എൽ.എമാർ പളനിസ്വാമിക്കുള്ള പിന്തുണ പിൻവലിച്ചു

ചെന്നൈ: അണ്ണാ ഡി.എം.കെയിൽ ഒ.പി.എസ്- ഇ.പി.എസ് വിഭാഗങ്ങൾ ഒന്നിച്ചതിന് പിന്നാലെ 19 എം.എൽ.എമാർ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ടി.ടി.വി ദിനകരനെ അനുകൂലിക്കുന്ന എം.എൽ.എമാരാണ് പളനിസ്വാമി സർക്കാറിനുള്ള പിന്തുണ പിൻവലിച്ചത്. പുതിയ സംഭവവികാസങ്ങൾ അവർ ഗവർണർ കെ. വിദ്യാസാഗർ റാവുവിനെ അറിയിച്ചു.

പളനിസ്വാമിക്കുള്ള പിന്തുണ പിൻവലിക്കുന്നതായി ഒാരോരുത്തരും ഒപ്പിട്ട കത്തുകളാണ് എം.എൽ.എമാർ ഗവർണർക്ക് കൈമാറിയത്. സർക്കാർ ഇതിനെ മറികടക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി സെൽ. കെ.രാജു പ്രതികരിച്ചു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സ്ഥാനത്തു നിന്ന് ശശികലയെ നീക്കം ചെയ്യാനുള്ള നീക്കത്തിൽ ഈ എം.എൽ.എമാർ നേരത്തേ എതിർപ്പുയർത്തിയിരുന്നു. മുഖ്യമന്ത്രിക്ക് എതിരായി ഒരു അവിശ്വാസപ്രമേയം കൊണ്ടുവരിക എന്നതാണ് എം.എൽ.എമാർ  ലക്ഷ്യമിടുന്നത്. 

പിന്തുണ പിൻവലിക്കുന്നത് മുഖ്യമന്ത്രിയോട് മാത്രമാമെന്നും എ.ഐ.എ.ഡി.എം.കെ. സർക്കാറിനോടല്ലെന്നും എം.എൽ.എമാർ വ്യക്തമാക്കി. മുഖ്യമന്ത്രി പദത്തിൽ നിന്നും പളനിസ്വാമിയെ മാറ്റാനാണ് ദിനകരൻ ക്യാമ്പ് ലക്ഷ്യമിടുന്നത്. രാജ്ഭവനിൽ നിന്നും ദിനകരൻ അനുകൂല എം.എൽ.എമാർ പോയതിന് പിന്നാലെ പന്നീർസെൽവം അനുകൂലിയും വി. മൈത്രയൻ എം.പി ഗവർണറെ സന്ദർശിച്ചു.

Tags:    
News Summary - 19 pro-Dhinakaran MLAs withdraw support to Chief Minister Edappadi K. Palaniswami- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.