ഗുജറാത്തിലെ 19 കോൺഗ്രസ് എം.എൽ.എമാരെ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റി
ജയ്പൂർ: ഗുജറാത്തിലെ 19 കോൺഗ്രസ് എം.എൽ.എമാരെ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റി. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എം.എൽ.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിക്കുന്നത് തടയാനായാണ് നടപടി. മൂന്ന് എം.എൽ.എമാർ രാജിവെച്ചതോടെയാണ് കോൺഗ്രസ് തങ്ങളുടെ അംഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങിയത്.
26 എം.എൽ.എമാരെ കൂടി രാജസ്ഥാനിലെ മൗണ്ട് അബുവിലെ വൈൽഡ് വിൻഡ്സ് റിസോർട്ടിലേക്ക് മാറ്റുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാൻ എം.എൽ.എമാർക്ക് സുരക്ഷിതമാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
ജൂൺ 19നാണ് ഗുജറാത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ, കോൺഗ്രസിന് തിരിച്ചടിയായി എട്ട് എം.എൽ.എമാരാണ് ഇതുവരെ രാജിവെച്ചത്. 182 അംഗ സഭയിൽ ബി.ജെ.പിക്ക് 103, കോൺഗ്രസിന് 65 വീതം അംഗങ്ങളുണ്ട്. നാല് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ അഭയ് ഭരദ്വാജ്, രമീള ബാര, കോൺഗ്രസിെൻറ ശക്തിസിങ് േഗാഹിൽ എന്നിവർ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. ഒരു സ്ഥാനാർഥിക്ക് 34 വോട്ടുകളാണ് വിജയത്തിന് ആവശ്യം.
കോൺഗ്രസ് എം.എൽ.എമാരുടെ രാജിയെ തുടർന്ന് മൂന്നാമത്തെ സ്ഥാനാർഥി നരഹരി അമിെൻറ വിജയവും ബി.ജെ.പി ഉറപ്പിച്ചിരിക്കുകയാണ്. ഭരത്സിങ് സോളങ്കിയാണ് കോൺഗ്രസിെൻറ രണ്ടാമത്തെ സ്ഥാനാർഥി.
എന്നാൽ, ആറു പേരൊഴികെ, മറ്റുള്ള എം.എൽ.എമാർ വിവിധ റിസോർട്ടുകളിലാണെന്ന് കോൺഗ്രസ് വക്താവ് പറഞ്ഞു. ബ്ലാക്ക്മെയിൽ ചെയ്തും ഭീഷണിപ്പെടുത്തിയും പണം നൽകിയും എം.എൽ.എമാരെ ചാക്കിലാക്കാനാണ് ബി.ജെ.പി ശ്രമമെന്നും വക്താവ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.