Posted On
date_range Updated On
date_range മധ്യപ്രദേശിൽ 18കാരിയെ ഏഴുപേർ ചേർന്ന് ബലാത്സംഗം ചെയ്തു
ബെടുൽ: മധ്യപ്രദേശിൽ 18 വയസുകാരിയെ ഏഴുപേർ ചേർന്ന് ബലാത്സംഗം ചെയ്തു. പ്രായപൂർത്തിയാകാത്ത മൂന്ന് പേരടക്കം അഞ്ച് പേർ പിടിയിലായപ്പോൾ രണ്ടുപേർ ഓടിരക്ഷപ്പെട്ടതായി കോട്വാലി പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ രാജേന്ദ്ര ദുർവേ പറഞ്ഞു.
21വയസുകാരനായ സഹോദരനൊപ്പം ബുധനാഴ്ച രാത്രി ഗ്രാമത്തിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് സംഭവം. സഹോദരനെ കിണറ്റിൽ തള്ളി വീഴ്ത്തിയ ശേഷമായിരുന്നു ക്രൂര കൃത്യം.
പ്രതികൾ മടങ്ങിയശേഷം സഹോദരനെ രക്ഷപെടുത്തിയ പെൺകുട്ടി രാവിലെ സ്റ്റേഷനിലെത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ, വധശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.