കോൺക്രീറ്റ്​ മിക്​സറിൽ കയറി നാട്ടിലേക്ക്​ തിരിച്ച 18 കുടിയേറ്റ തൊഴിലാളികളെ ഇൻഡോറിൽ പിടികൂടി

ഇൻഡോർ: വൻകിട നിർമാണങ്ങൾക്ക്​ ഉപയോഗിക്കുന്ന കോൺക്രീറ്റ്​ മിക്​സിങ്​ യന്ത്രത്തിനുള്ളിൽ കയറി ഉത്തർപ്രദേശിലേക്ക്​ കടക്കാൻ ശ്രമിച്ച 18 കുടിയേറ്റ തൊഴിലാളികളെ പൊലീസ്​ പിടികൂടി. ട്രക്കിൽ ഘടിപ്പിച്ച കോ​ൺക്രീറ്റ്​ മിക്​സറിനുള്ളിൽ കയറി മഹാരാഷ്​ട്രയിൽ നിന്നും ലഖ്​നോവിലേക്ക്​ കടക്കാനായിരുന്നു ഇവരുടെ ശ്രമം. ​​ ഇൻഡോർ -ഉ​ൈജ്ജൻ ജില്ലാ അതിർത്തിയിൽ പൊലീസ്​ നടത്തിയ പരിശോധനയിലാണ്​ ട്രക്കിലെ യന്ത്രത്തിൽ  തൊഴിലാളികളെ കണ്ടെത്തിയത്​. 

പരിശോധനയിൽ ട്രക്ക്​ ഡ്രൈവർ സംശയാസ്​പദമായ രീതിയിൽ പെരുമാറിയതോടെ പൊലീസ്​ യന്ത്രം തുറന്ന്​ പരിശോധിക്കുകയായിരുന്നു. വശത്തുള്ള മൂടി തുറന്നതോടെ 18 പേർ ബാഗുമായി ഇരിക്കുന്നതാണ്​ ​െപാലീസിന്​ കാണനായത്​. 

നിവർന്നു നിൽക്കാനോ ആവശ്യത്തിന്​ വായു സഞ്ചാരമോ ഇല്ലാത്ത യന്ത്രത്തിനുള്ളിൽ അനധികൃതമായി ആളുകളെ കയറ്റിയ സംഭവത്തിൽ ട്രക്ക്​ ഡ്രൈവർക്കെതിരെ മധ്യപ്രദേശ്​ ​െപാലീസ്​ കേസെടുത്തു. തൊഴിലാളിക​ളെ ക്വാറൻറീൻ കേന്ദ്രത്തിലേക്ക്​ മാറ്റി. ഇവരെ പരിശോധനക്ക്​ ശേഷം ഉത്തർപ്രദേശ്​ സർക്കാർ അയക്കുന്ന ബസിൽ ലഖ്​നോവിൽ എത്തിക്കും.

ലോക്​ഡൗൺ നീട്ടിയതോടെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളിക​െളയും വിദ്യാർഥികളെയും തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ പല സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ അനധികൃത മാർഗങ്ങളിലൂടെയും നടന്നും സ്വന്തം ഗ്രാമങ്ങളിലെത്താൻ ശ്രമിക്കുന്നുണ്ട്​. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ നിന്ന്​ ഉത്തർപ്രദേശിലേക്ക്​ സൈക്കിളിൽ യാത്രതിരിച്ച തൊഴിലാളി വഴി​മധ്യേ കുഴഞ്ഞുവീണ്​ മരിച്ചിരുന്നു. 
 

Tags:    
News Summary - 18 Migrants Found In Cement Mixer, They Were Trying To Reach Lucknow - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.