24 മണിക്കൂറിനിടെ പതിനെട്ട് മരണം; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർക്ക് സസ്പെൻഷൻ

താനെ: 24 മണിക്കൂറിനിടെ പതിനെട്ട് രോ​ഗികൾ മരണപ്പെട്ട സംഭവത്തിൽ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനാണ് നടപടി.

ആഗസ്റ്റ് 12,13 തീയതികളിൽ സിവിൽ റൺ ഫെസിലിറ്റിയിൽ വൻതോതിൽ രോഗികൾ മരിച്ചതോടെയാണ് പ്രതിപക്ഷം ആശുപത്രിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയത്. സംഭവത്തിന് പിന്നാലെ അസിസ്റ്റന്റ് ഡോക്ടറേയും അസോസിയേറ്റ് ഡോക്ടറേയും സസ്പെൻഡ് ചെയ്യുകയായിരുന്നു. വിമർശനങ്ങൾ കനത്തതോടെ സംഭവത്തിൽ വിദ​ഗ്ദ അന്വേഷണത്തിനായി ഉന്നതതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉത്തരവിറക്കിയിരുന്നു. ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാർക്കും മാനേജ്മെന്റിനും വിഷയത്തിൽ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

രോഗികളിൽ ചിലർ അത്യാസന്ന നിലയിലാണ് കൽവ ആശുപത്രിയിൽ എത്തിയതെന്നും അവർ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയതായും അധികൃതർ പറഞ്ഞിരുന്നു. 500 പേരെ ചികിത്സിക്കാവുന്ന ആശുപത്രിയിൽ 650ഓളം പേരെ ചികിത്സിച്ചിരുന്നു എന്നായിരുന്നു ശിവസേന വക്താവ് കൂടിയായ മേയറുടെ പ്രതികരണം. 

Tags:    
News Summary - 18 deaths in 24 hours; 2 doctors suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.