ആന്ധ്രാപ്രദേശ്: അസംബ്ലിക്കെത്താൻ വൈകിയതിനെ തുടർന്ന് 18 വിദ്യാര്‍ഥിനികളുടെ മുടിമുറിച്ച് അധ്യാപിക. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ റസിഡന്‍ഷ്യല്‍ ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളായ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് സംഭവം. സായി പ്രസന്ന എന്ന അധ്യാപികയാണ് വിദ്യാര്‍ഥിനികളുടെ മുടി മുറിച്ചത്.
ഹോസ്റ്റലില്‍ വെള്ളം മുടങ്ങിയതുകാരണമാണ് വിദ്യാര്‍ഥിനികള്‍ അസംബ്ലിക്കെത്താന്‍ വൈകിയത്. എന്നാൽ ഇത് കേൾക്കാൻ ടീച്ചർ തയ്യാറായില്ല. നാല് വിദ്യാര്‍ഥിനികളെ ഇവര്‍ ശാരീരികമായി ഉപദ്രവിക്കുകയും പൊരിവെയിലത്ത് നിര്‍ത്തുകയും ചെയ്തതായി ആരോപണമുണ്ട്.
വിവരം പുറത്തു പറയാതിരിക്കാൻ ഇവർ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മുടി മുറിച്ച വിവരം വിദ്യാർഥിനികൾ മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
വിദ്യാർഥിനികളിൽ അച്ചടക്കം വളർത്താനാണ് ഇങ്ങനെ ചെയ്തതെന്നാണ് ടീച്ചറുടെ ന്യായീകരണം. സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരേ ഇതുവരെ ആരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.