ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി മന്ദിറിൽ വേദി തകർന്ന് വീണ് ഒരു മരണം. 17 പേർക്ക് പരിക്കേറ്റു. പ്രാർഥനാ പരിപാടിയിൽ പങ്കെടുത്ത 45കാരിയായ സ്ത്രീയാണ് മരിച്ചത്. ഇന്നലെ അർധരാത്രിയിലാണ് സംഭവം.
മഹന്ത് പരിസാറിലെ മന്ദിറിൽ നടന്ന പ്രാർഥനക്കിടെ മരവും ഇരുമ്പ് ഫ്രെയിമും കൊണ്ട് നിർമ്മിച്ച വേദിയാണ് നിലംപൊത്തിയത്. മുൻകൂർ അനുമതിയില്ലാത്ത സംഘടിപ്പിച്ച പരിപാടിയിൽ 1500 മുതൽ 2000 പേരാണ് പങ്കെടുത്തിരുന്നത്.
തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതൽ സംഘാടകർ സ്വീകരിക്കുകയോ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കുകയോ ചെയ്തിരുന്നില്ല. അപകട സ്ഥലം സന്ദർശിച്ച ഡൽഹി പൊലീസ് സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.